Monday, April 23, 2012

നക്ഷത്രങ്ങളായി ജീവിക്കാം..!


"ലക്ഷ്മീ നിനക്കു വേദനിക്കുന്നുണ്ടോ...
ഇല്ല ദേവേട്ടാ...
നിനക്കു ഇത്രയും ഭാരം  താങ്ങാനവുമെന്നു  ഞാൻ ഒരിക്കലും വിചാരിച്ചില്ലാ... 
ഇനിയെത്ര നേരം ഇങ്ങിനെ കിടക്കണം..?
ഇതു അവസാനത്തേതാണു ഇനിയും എതാനം നിമിഷങ്ങൾ മാത്രം അതോടെ എല്ലാം കഴിയും..!!

ലക്ഷ്മീ നിനക്കോർമ്മയുണ്ടോ പതിനേഴാമത്തേവയസ്സിൽ എന്റെ കൂടെ ഇറങ്ങിവന്നതാണു നീ,മുപ്പത്തിയഞ്ചുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...
അതേ മുപ്പത്തിയഞ്ചുവർഷങ്ങൾ..
നീയെങ്ങിനെ എന്റെ മുൻശുണ്ഠിയും ദുശ്ശാഢ്യങ്ങളും ഇത്രയും കാലം സഹിച്ചൂ..?
അതെപ്പൊഴും അങ്ങിനെയാണു ദേവേട്ടാ സ്നേഹമുള്ളേടത്തേ ശാഢ്യങളും പിണക്കങ്ങളുമുണ്ടാവൂ..ദേവേട്ടന്റേയും കണ്ണന്റേയും ശാഢ്യങ്ങൾ എനിക്കെപ്പോഴും ഇഷ്ടമാണു..എങ്കിലും ദേവേട്ടനെതിനിതുച്ചെയ്തു, നിങ്ങൾ ഇത്രയ്ക്കു ഭീരുവാണെന്നു ഞാൻ ഒരിക്കലും കരുതിയില്ലാ...!!

പിന്നെ ഞാൻ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതു,എന്നും എന്നെ വിളിച്ചുണർത്തിയിരുന്ന നീ ചലനമറ്റു എന്റെ അരുകിൽ കിടക്കുന്നു.നീ രാത്രിയിൽ ചിലപ്പോൾ എന്നെ വിളിച്ചിരിക്കാം,പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ലാ..
 ഒന്നും..
എന്തേ..അല്ലെങ്കിൽ അപ്പോഴും എന്നെ ശല്ല്യപ്പെടുത്തേണ്ടന്നു കരുതിയോ..എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ചുവന്നു,ഏതാണ്ടു ഒരു ഭ്രാന്തനെപ്പോലെ ഞാൻ നിലവിളിച്ചു...പക്ഷെ ശബ്ദം മാത്രം പുറത്തേക്കുവന്നില്ലാ...!!!!

ആദ്യം ചെയ്തതു ഒരുപേപ്പറെടുത്തു കണ്ണനെഴുതി ടേബിളിനുമുകളിൽ വച്ചു.ഒരു കാര്യം അതിൽ പ്രത്യേകം എഴുതിയിട്ടുണ്ടു നമ്മെ ഒരുമിച്ചു ഒരു ചിതയിൽ വച്ചേ ദഹിപ്പിക്കാവൂ എന്നു...
പിന്നേ....
 കണ്ണൻ അവന്നുമനസ്സില്ലാവും അവനും ഇപ്പോൾ ഒരു അഛനൂം ഭർത്താവുമൊക്കെയല്ലേ..!!

' അതേ നീ പറഞ്ഞതു ശരിയാണു,ഞാൻ ഭീരുവാണു നിന്നേക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രം.കാലത്തു കുളികഴിഞ്ഞു വരുമ്പോൾ രാസനാദി തേയ്ചുതരാനും,രാത്രിയിൽ നെഞ്ചെരിച്ചൽ വരുമ്പേൾ ജീരക വെള്ളം എടുത്തുതരാനും നീയില്ലത്തയവസ്ഥ അത് എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞില്ലാ..

" മതി ദേവേട്ടാ..ഇനിയൊന്നും പറയേണ്ട ഈ വേദന എനിക്കു സഹിക്കാൻ കഴിയുന്നില്ലാ...
ലക്ഷ്മീ തെക്കേലെ മൂവാണ്ടൻമാവിന്റെ ഒരു കഷ്ണം കണ്ണൻ വച്ചതു നിന്റെ കാലിനുമുകളിലാണു അതുകൊണ്ടാ..
ഞാൻ ഉദ്ദേശിച്ചതു വിറകുകൊണ്ടുണ്ടായ വേദനയേയല്ലാ..
ദേവേട്ടന്റെ വാക്കുകൾകൊണ്ടുണ്ടായ വേദനയേയാണു..
സാരമില്ലാ..ലക്ഷ്മീ കണ്ണനതാ പട്ടടയ്ക്കു തീ കൊളുത്താൻ വരുന്നുണ്ടു.
എന്റെ കൈ മുറുകെ പിടിച്ചോളൂ...!!


15 comments:

shabeer said...

എരിയും തണലിലേക്ക് സ്വാഗതം..!
ഇതെന്റെ ആദ്യ പോസ്റ്റ്..!
വായിച്ചു അഭിപ്രായം പറയുമല്ലോ..!!

MONALIZA said...

വായിച്ചു ഇഷ്ടായീ....

shanu said...

Nice ....

Unknown said...

ഷബീ...
ഞാന്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചിരിക്കുന്നു...​ "നക്ഷത്രങ്ങളായി ജീവിക്കാം" കഥയും ചിത്രവും തമ്മില്‍ ഒരു പോരുത്തകേട്‌ പോലെ..... എന്റെ തോന്നലാണോ... ? കുട്ടികള്‍ക്ക് അതൊരു അലോരസം ഉണ്ടാക്കുമോ ... എന്നെല്ലാം തോന്നി...

മുഹമ്മദ്‌ കുട്ടി മാവൂര്‍ ...... said...

ദേവൂട്ടി എന്റെ കൈ മുറുകെ പിടിചോളൂട്ടോ...... ഇപ്പോഴും ഈ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു ...ഹൃദയ ബന്ധത്തിന്റെ ചാരുതയും പ്രണയത്തിന്റെ തീവ്രതയും ചാലിച്ചെഴുതിയ ഒരു കൊച്ചു കഥ ...ഹൃദയസ്പര്‍ശിയായി കഥാകാരന്‍ അവതരിപ്പിച്ചിരിക്കുന്നു ..വളരെ ഉതുക്കത്തോടെ കയ്യടക്കത്തോടെ എന്നാല്‍ ഒഴുക്കോടെയുള്ള ആഖ്യാന ശൈലി ....ഈ കഥാകാരന്‍ ഉയരങ്ങള്‍ കീഴടക്കുമെന്നതിനു സംശയമില്ല ...എല്ലാവിധ ഭാവുകങ്ങളും .....

യാത്ര said...

മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരുവായന
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥ
അഭിനന്ദനം....sureshkumar puthanpurayil

Dhanesh... said...

ഷബീര്‍ നന്നായി പറഞ്ഞു.
നൊമ്പരപ്പെടുത്തിയ വായന.
ആശംസകള്‍...തുടരുക..
ഇനിയും ഇവിടെ വരും.

Unknown said...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ശൈലി....ആ ചിത്രം മാറ്റിയിരുന്നെങ്കില്‍ ............ഇനിയും തുടരുക......

shabeer said...

അഭിപ്രായങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി...

ajith said...

വായിച്ചു. മരണാനന്തരസംസാരസങ്കല്പം കൊള്ളാം.

DhanyaNair said...

വളരെ നന്നായി എഴുതിയിരിക്കുന്നു ഷബീര്‍,പ്രണയിക്കുന്ന എല്ലാവരും ഒരുപക്ഷെ എത്തിച്ചേരുന്ന അവസ്ഥ ഇങ്ങനെയായിരിക്കും അല്ലെ?.. ഇഷ്ടപ്പെട്ടു ഒരുപാടു കൂടെ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക, എഴുതിയത് രണ്ടു മൂന്നാവര്‍ത്തി വായിച്ചാല്‍ ഒഴിവാക്കാം തെറ്റുകള്‍..

പട്ടേപ്പാടം റാംജി said...

ചത്ത്‌ തെളിയിക്കുന്ന സ്നേഹം.
കൊള്ളാം.

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

Shaheer Kunhappa.K.U said...

എരിയും തണല്‍

വായിച്ചു. നന്നായിരിക്കുന്നു,

എരിഞ്ഞെരിഞ്ഞു മാറ്റു കൂട്ടുന്ന വാക്കുകള്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

എ ജെ said...

നല്ല കഥ. ചിത്രം മാറ്റിക്കളയാനപേക്ഷ.